ayurveda-doctor

ന്യൂഡൽഹി : കൊവിഡിന് മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട ആയുർവേദ ഡോക്ടറിന് 10,000 രൂപ പിഴയിട്ട് സുപ്രീംകോടതി. ഹരിയാന സ്വദേശി ഓം പ്രകാശ് വേദ് ഗയാന്ത്രയെന്നയാൾക്കാണ് പിഴശിക്ഷ . പൊതുതാത്പര്യ ഹർജികളിലൂടെ സമയം കളയുന്നവർക്കുള്ള മുന്നറിയിപ്പാണ് പിഴയെന്നും കോടതി വ്യക്തമാക്കി. കൊവിഡിനുള്ള ടാബ്‌ലെറ്റ് കണ്ടെത്തിയെന്നും രാജ്യത്തുടനീളം ഇത് ഉപയോഗിക്കാനാവുമെന്നുമായിരുന്നു ബി.എ.എം.എസ് ബിരുദധാരിയായ ഓം പ്രകാശിന്റെ അവകാശവാദം. കേന്ദ്രസർക്കാറിനോട് ഇത് ഉപയോഗിക്കാൻ ആവശ്യപ്പെടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. തെറ്റായ ഹർജിയാണ് ഓം പ്രകാശ് നൽകിയതെന്നും അനാവശ്യമായി കോടതിയുടെ സമയം കളയുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇയാളുടെ ശിക്ഷയെന്നും കോടതി അറിയിച്ചു.