ന്യൂഡൽഹി : ജഡ്ജിമാരുടെ ഗരിമ നിശ്ചയിക്കുന്നത് അവരുടെ പ്രവൃത്തികൾ ആണെന്നും, അല്ലാതെ ട്വീറ്റുകളല്ലെന്നും മുൻ കേന്ദ്രമന്ത്രി അരുൺ സൂരി. കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറയാൻ പ്രശാന്ത് ഭൂഷണ് 24 വരെ അനുമതി സുപ്രീംകോടതി നൽകിയ സാഹചര്യത്തിലാണ് പ്രതികരണം. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ ട്വിറ്ററിൽ നടത്തിയ പരാമർശത്തെ തുടർന്നാണ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി വിധിച്ചത്.