covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക്. വ്യാഴാഴ്ച 68518 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 981 പേർകൂടി മരിച്ചതോടെ ആകെ മരണം 55000 കടന്നു. രോഗബാധിതരുടെ എണ്ണം 29.60 ലക്ഷം പിന്നിട്ടു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,282 പേർ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 21.5 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 74 ശതമാനം. മരണനിരക്ക് 1.89 ശതമാനമാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

 തമിഴ്‌നാട്ടിൽ 5995 പേർക്ക് കൂടി കൊവിഡ്. 101 മരണവും
 ആന്ധ്രയിൽ 9544 പുതിയ രോഗികളും 91 മരണവും കൂടി.
 യു.പിയിൽ 4905 രോഗികളും 64 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.
 1250 പേർക്ക് കൂടി ഡൽഹിയിൽ കൊവിഡ്. 13 പേർകൂടി മരിച്ചു.
 തെലങ്കാന 1967, ബീഹാർ 2461, ഒഡിഷ 2698 എന്നിങ്ങനെ പുതിയ രോഗികൾ

 വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ഇളയ സഹോദരൻ അസ്‌ലം ഖാൻ കൊവിഡ് ബാധിച്ച് മരിച്ചു. 88 വയസായിരുന്നു. കൊവിഡ് ബാധിച്ച് മുംബയ് നാനാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രമേഹം,രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുണ്ടായിരുന്നു. ആഗസ്റ്റ് 15നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറ്റൊരു സഹോദരൻ ഇഷാൻഖാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 90 കാരനായ ഇദ്ദേഹവും തീവ്രപരിചരണ വിഭാഗത്തിലാണ്.