ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തക നിഷ പുരുഷോത്തമനെതിരായ സൈബർ ആക്രമണ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ
ദേശീയ വനിത കമ്മിഷൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിർദ്ദേശം നൽകി.
നടപടി വൈകിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും പരിശോധിക്കണമെന്നും അഞ്ചു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും
കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ നിർദേശിച്ചു.