spb

ന്യൂഡൽഹി: കൊവിഡ് ബാധിച്ച പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. വെന്റിലേറ്ററിൽ തന്നെയാണ് അദ്ദേഹമുള്ളത്. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുകയാണെന്നും ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രി വ്യക്തമാക്കി. കൊവിഡ് ബാധിച്ച് 74കാരനായ എസ്.പി.ബിയെ ഓഗസ്റ്റ് 5നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായി.