co

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. വെള്ളിയാഴ്ച 69029 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് രണ്ടാംതവണയാണ് പ്രതിദിന രോഗികളുടെ എണ്ണം എഴുപതിനായിരത്തിനടുത്ത് എത്തുന്നത്. 953 മരണവും സ്ഥിരീകരിച്ചു. ആകെ മരണം 56000 കടന്നു. 63631 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

 മഹാരാഷ്ട്രയിൽ കൊവിഡ് മരണം 22000ലേക്കടുത്തു. ഇന്നലെ 14492 പുതിയ രോഗികളും 297 മരണവുമുണ്ടായി. ആകെ കേസുകൾ 671942. മരണം 21995.

 ആന്ധ്രയിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നു. ഇന്നലെ 10276 പുതിയ രോഗികളും 97 മരണവും.

 യു.പയിൽ 5217 പുതിയ രോഗികളും 70 മരണവും
 ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 1.60 ലക്ഷം പിന്നിട്ടു.

 ബീഹാറിൽ 2238,ഒഡിഷയിൽ 2819, തെലങ്കാനയിൽ 2474, ഹരിയാനയിൽ 1161 , മദ്ധ്യപ്രദേശിൽ 1226 പുതിയ രോഗികളുണ്ട്.
 ജാർഖണ്ഡ് മുൻമുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഷിബുസോറനും ഭാര്യയ്ക്കും കൊവിഡ്. ഷിബു സോറന്റെ മകനും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ വീണ്ടും കൊവിഡ് പരിശോധന നടത്തും.

 കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്.

പത്തുലക്ഷം കടന്ന് പ്രതിദിന പരിശോധന

രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം പത്തുലക്ഷം കടന്നു. ഇന്നലെ 10,23,836 പരിശോധനകളാണ് നടത്തിയത്.

ആകെ പരിശോധനകൾ 3.4 കോടി കടന്നു (3,44,91,073). സർക്കാർ മേഖലയിലെ 983 ലാബുകളും സ്വകാര്യ മേഖലയിലെ 528 ലാബുകളും ഉൾപ്പടെ 1511 ലാബുകളുമാണ് കൊവിഡ് പരിശോധനയ്ക്കായി രാജ്യത്തുള്ളത്.