jaleel

ന്യൂഡൽഹി: യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ കിറ്റ് കൈപ്പറ്റിയത് വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രാനുമതി തേടണമെന്ന ചട്ടം ലംഘിച്ചാണെന്ന പരാതികളിൽ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്രസർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ. അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ചട്ടലംഘനം സംബന്ധിച്ച പരാതികൾ വിശദമായി പരിശോധിക്കാനാണ് കേന്ദ്രനീക്കം.

സർക്കാർ വാഹനത്തിൽ മതഗ്രന്ഥമെന്ന പേരിൽ സ്വർണം കടത്തിയെന്ന ആരോപണത്തിൽ കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജലീലിനെതിരെ റംസാൻ കിറ്റ് സംഭവത്തിൽ കേന്ദ്രം കുരുക്ക് മുറുക്കുന്നത്.

റംസാൻ കിറ്റ് വിതരണത്തിന് യു.എ.ഇ കോൺസുലേറ്റിന്റെ സഹായം സ്വീകരിച്ചെന്ന് ജലീൽ സമ്മതിച്ചിരുന്നു. ഏതുതരം വിദേശസഹായം സ്വീകരിക്കാനും കേന്ദ്രാനുമതി ആവശ്യമാണെന്നിരിക്കെ മന്ത്രി ജലീൽ ചട്ടലംഘനം നടത്തിയെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് പരാതികൾ പ്രധാനമന്ത്രിക്കും ആഭ്യന്തര, വിദേശ ധനമന്ത്രാലയങ്ങൾക്കും സംസ്ഥാനത്തു നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതിയിൽ സംസ്ഥാന ലോകായുക്ത ജലീലിന് നോട്ടീസ് നൽകിയിരുന്നു.

ച​ട്ട​ലം​ഘ​നം​ ​തെ​ളി​ഞ്ഞാൽ
ഇ.​ഡി​ ​കേ​സ്

എം.​എ​ച്ച്.​ ​വി​ഷ്‌​ണു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ​ ​വി​ദേ​ശ​സ​ഹാ​യം​ ​സ്വീ​ക​രി​ച്ചെ​ന്ന് ​ധ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​നെ​തി​രെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​കേ​സെ​ടു​ക്കും.​ ​വി​ദേ​ശ​സ​ഹാ​യ​ ​നി​യ​ന്ത്ര​ണ​ച്ച​ട്ടം​ ​(​എ​ഫ്.​സി.​ആ​ർ.​എ​)​ ​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ ​ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ത​ല​വ​നാ​യി​ ​പ്ര​ത്യേ​ക​ ​വി​ഭാ​ഗ​മു​ണ്ട്.​ ​ആ​ദ്യം​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ക​ ​ഇ​വ​രാ​ണ്.​ ​ച​ട്ട​ലം​ഘ​നം​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ക്ക് ​ഇ.​ഡി​ ​ഡ​യ​റ​ക്ട​റോ​ട് ​നി​ർ​ദ്ദേ​ശി​ക്കാം.
അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​നൂ​റ് ​ഭ​ക്ഷ്യ​കി​റ്റു​ക​ളു​ടെ​ ​ഇ​ട​പാ​ടാ​ണ് ​യു.​എ.​ഇ​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലു​മാ​യി​ ​ജ​ലീ​ൽ​ ​ന​ട​ത്തി​യ​ത്.​ ​ച​ട്ട​പ്ര​കാ​രം​ ​പ​ണം,​ ​ഉ​പ​ഹാ​രം,​ ​സ​മ്മാ​നം,​ ​സേ​വ​നം​ ​എ​ന്നി​ങ്ങ​നെ​ ​ഏ​തു​ത​രം​ ​വി​ദേ​ശ​സ​ഹാ​യ​വും​ ​സ്വീ​ക​രി​ക്കാ​ൻ​ ​വി​ദേ​ശ​കാ​ര്യ,​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​വേ​ണം.​ ​ഒ​രു​ ​ല​ക്ഷ​ത്തി​ലേ​റെ​ ​മൂ​ല്യ​മു​ള്ള​ ​സ​മ്മാ​നം​ ​വി​ദേ​ശ​ത്തെ​ ​ഉ​റ്റ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്ന് ​സ്വീ​ക​രി​ക്കാ​ൻ​പോ​ലും​ ​കേ​ന്ദ്രാ​നു​മ​തി​ ​വേ​ണം.​ ​ഇ​തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ധ​ന​മ​ന്ത്രാ​ല​യം​ ​പ​രി​ശോ​ധി​ച്ച് ​കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കൈ​മാ​റും.​ ​വി​ദേ​ശ​സ​ഹാ​യം​ ​രാ​ജ്യ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്തി​ന​ത്തി​നാ​ണോ​ ​എ​ന്ന​ട​ക്കം​ ​പ​രി​ശോ​ധി​ച്ച് ​ക്ലി​യ​റ​ൻ​സ് ​ന​ൽ​കേ​ണ്ട​ത് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ്.​ ​ഈ​ ​ന​ട​പ​ടി​ക​ളെ​ല്ലാം​ ​ലം​ഘി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് ​ജ​ലീ​ലി​നെ​തി​രെ​ ​ധ​ന,​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​ ​സം​യു​ക്ത​ ​അ​ന്വേ​ഷ​ണം.​ ​വി​ദേ​ശ​നാ​ണ്യ​ ​വി​നി​മ​യ​ച​ട്ടം​ ​(​ഫെ​മ​)​ ​അ​നു​സ​രി​ച്ച് ​പ​ണം​ ​സ്വീ​ക​രി​ക്കാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​അ​നു​മ​തി​യും​ ​വേ​ണം.
നി​യ​മ​നി​ർ​മ്മാ​ണ​ ​സ​ഭ​ക​ളി​ലെ​ ​അം​ഗ​ങ്ങ​ൾ​ ​പ​ണ​മാ​യോ​ ​അ​ല്ലാ​തെ​യോ​ ​വി​ദേ​ശ​സ​ഹാ​യം​ ​കൈ​പ്പ​റ്റു​ന്ന​തി​ന് ​നി​രോ​ധ​ന​മു​ണ്ട്.​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്കോ​ ​ഭാ​ര​വാ​ഹി​ക​ൾ​ക്കോ​ ​സ​ഹാ​യം​ ​സ്വീ​ക​രി​ക്കാ​നാ​വി​ല്ല.​ ​വി​ദേ​ശ​സ​ഹാ​യം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ചെ​ല​വ​ഴി​ച്ച​തും​ ​ഗു​രു​ത​ര​ ​കു​റ്റ​മാ​വും.​ ​യു.​എ.​ഇ​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലു​മാ​യു​ള്ള​ ​വാ​ട്സ്ആ​പ് ​ചാ​റ്റി​ലൂ​ടെ​യാ​ണ് ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഇ​ട​പാ​ട് ​ന​ട​ത്തി​യ​തെ​ന്ന് ​ജ​ലീ​ൽ​ ​സ​മ്മ​തി​ച്ച​ത്.​ ​അ​തി​നാ​ൽ​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ഫ​യ​ലു​ക​ളോ​ ​രേ​ഖ​ക​ളോ​ ​ഉ​ണ്ടാ​വാ​നി​ട​യി​ല്ല.

അ​ന്വേ​ഷ​ണം​ ​ഇ​ങ്ങ​നെ
-​ ​കേ​ന്ദ്ര​ധ​ന​മ​ന്ത്രാ​ല​യം​ ​ചീ​ഫ്സെ​ക്ര​ട്ട​റി​യോ​ടാ​വും​ ​ആ​ദ്യം​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടു​ക.​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കും
-​ ​മ​ന്ത്രി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടും.​ ​ചീ​ഫ്സെ​ക്ര​ട്ട​റി​ ​വ​ഴി​യും​ ​മൊ​ഴി​യെ​ടു​ക്കാം.​ ​പ​ണം​ ​തി​രി​കെ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കാം
-​ ​ച​ട്ട​ലം​ഘ​നം​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​ഇ.​ഡി​ ​കേ​സെ​ടു​ക്കും.​ ​തു​ട​ർ​ച്ച​യാ​യ​ ​ചോ​ദ്യം​ ​ചെ​യ്യ​ലാ​ണ് ​ഇ.​ഡി​യു​ടെ​ ​രീ​തി
-​ ​ഗു​രു​ത​ര​മാ​യ​ ​ലം​ഘ​നം​ ​ക​ണ്ടെ​ത്തി​യാ​ൽ​ 5​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വും​ ​പി​ഴ​യും​ ​കി​ട്ടാ​വു​ന്ന​ ​വ​കു​പ്പ് ​ചു​മ​ത്താം

ജ​ലീ​ൽ​ ​ക​മ​ന്റ്-​ ​മെ​യി​നി​നൊ​പ്പം​ ​ചേ​ർ​ക്കാൻ

ഏ​ത് ​അ​ന്വേ​ഷ​ണ​വും​ ​ആ​യി​രം​വ​ട്ടം​ ​നേ​രി​ടാ​ൻ​ ​ത​യ്യാ​ർ.​ ​ഇ​ക്കാ​ര്യം​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.​ ​ഏ​ത് ​ഏ​ജ​ൻ​സി​ക്ക് ​വേ​ണ​മെ​ങ്കി​ലും​ ​അ​ന്വേ​ഷി​ക്കാം.​ ​മ​ടി​യി​ൽ​ ​ക​ന​മി​ല്ലാ​ത്ത​വ​ൻ​ ​ആ​രെ​ ​പേ​ടി​ക്കാൻ
-​കെ.​ടി.​ജ​ലീ​ൽ,​
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി