prabhu

ന്യൂഡൽഹി: മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിക്ക് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയെ കൂടാതെ മദ്ധ്യപ്രദേശിൽ കൊവിഡ് ബാധിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് പ്രഭുറാം ചൗധരി.
പൊതുമരാമത്ത് മന്ത്രി ഗോപാൽ ഭാർഗവ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്, സഹകരണമന്ത്രി അർവിന്ദ് ബദൂരിയ, ജലവിഭവ മന്ത്രി തുൾസിറാം സിൽവാത്ത്, ഉന്നതവിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ്, പിന്നാക്കവിഭാഗ സഹമന്ത്രി രാംഖേൽവാൻ പട്ടേൽ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ജൂലായ് 25നാണ്
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. ആഗസ്റ്റിൽ രോഗമുക്തി നേടി ആശുപത്രിവിട്ടു.