delli

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അടുത്ത അൺലോക്ക് മാർഗനിർദ്ദേശങ്ങളുടെ ഭാഗമായി ഡൽഹി മെട്രോ ട്രെയിൻ സർവീസ് ഭാഗികമായി പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സൂചിപ്പിച്ചു. ഡൽഹിയിൽ കൊവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിൽ ഘട്ടംഘട്ടമായി സർവീസ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡൽഹി മെട്രോ ട്രെയിൻ സർവീസ് പുനരാരംഭിക്കാമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. സമൂഹഅകലം ഉറപ്പുവരുത്താനും താപനില അടക്കം പരിശോധിക്കാനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

മാർച്ചിൽ ജനതാ കർഫ്യൂദിനത്തിൽ നിറുത്തിവച്ച ഡൽഹി മെട്രോയ്‌ക്ക് 1300 കോടിയോളം രൂപ നഷ്‌ടമുണ്ടായെന്നാണ് കണക്ക്.