covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 58,000ഉം രോഗികളുടെ എണ്ണം 31.50 ലക്ഷവും പിന്നിട്ടു. ഞായറാഴ്ച 61,749 പുതിയ രോഗികളും 846 മരണവും. അതേസമയം രോഗമുക്തരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,469 പേർ രോഗമുക്തരായി. നിരക്ക് 75.27 ശതമാനം പിന്നിട്ടു.

ആകെ രോഗികളുടെ 22.88ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മരണനിരക്ക് 1.85 ശതമാനമായി കുറഞ്ഞു. ഇതുവരെ 3,59,02,137 കൊവിഡ് ടെസ്റ്റുകൾ നടത്തി.

 കർണാടകയിൽ ബി.ജെ.പി എം.പി ഉമേഷ് ജാധവ്, മകനും എം.എൽ.എയുമായ അവിനാഷ് ജാധവ്, മറ്റ് കുടുംബാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 12 പേർക്ക് കൊവിഡ്.
 പുതുച്ചേരിയിലെ ഡി.എം.കെ എം.എൽ.എ ആർ.ശിവയ്ക്ക് കൊവിഡ്
 യു.പിയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുത്തു.
 തെലങ്കാന 1842 പുതിയ രോഗികളും 6 മരണവും കൂടി.
 ഡൽഹിയിലെ സംസ്ഥാന ബി.ജെ.പി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഓഫീസ് ബ്ലോക്കിലെ ഒരു ഭാഗം അടച്ചു

 കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. ചെന്നൈ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് അദ്ദേഹം.