ന്യൂഡൽഹി: ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർലാൽ ഖട്ടറിനും സ്പീക്കർ ഗ്യാൻചന്ദ് ഗുപ്തയ്ക്കും കൊവിഡ്. സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന് ഖട്ടർ അഭ്യർത്ഥിച്ചു.ഹരിയാനയിൽ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു ബി.ജെ.പി എം.എൽ.എമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്പീക്കർക്ക് കൊവിഡ് ബാധിച്ചതിനാൽ ഡെപ്യൂട്ടി സ്പീക്കർ രൺബീർ ഗാംഗ്വ സഭാനടപടികൾ നിയന്ത്രിക്കും.ഡ്രൈവർക്കും സുരക്ഷാ ജീവനക്കാരനും കൊവിഡ് ബാധിച്ചതോടെ പശ്ചിമബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷും ക്വാറന്റൈനിലാണ്.