ന്യൂഡൽഹി: മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചു. പ്രണബ് ഡീപ് കോമയിൽ വെന്റിലേറ്ററിൽ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ആഗസ്റ്റ് 10നാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് പ്രണബിനെ വിധേയനാക്കിയത്.