ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഷൂട്ടിംഗ് ചിത്രീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം സിനിമ, ടി.വി പരിപാടികൾ, വെബ് സീരീസ് ഷൂട്ടിംഗ്, ഇലക്ട്രോണിക് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ എന്നിവയ്ക്ക് ബാധകമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പെരുമാറ്റച്ചട്ടത്തിന്റെ വിശദാംശങ്ങൾ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭിക്കും.