anna

ന്യൂഡൽഹി: തമിഴ്നാട് സ്വദേശിയും മുൻ ഐ.പി.എസ് ഓഫീസറുമായ ഉഡുപ്പി സിങ്കം എന്നറിയപ്പെടുന്ന 'അണ്ണാമലൈ കുപ്പുസ്വാമി" ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവുവിന്റെയും തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുകന്റെയും സാന്നിദ്ധ്യത്തിലാണ് അംഗത്വമെടുത്തത്.

2021ലെ തമിഴ്നാട് നിയസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അണ്ണാമലൈയെ പാർട്ടിയിലെടുത്തതന്ന് സൂചനയുണ്ട്. 2017ൽ ബാബാബുധൻഗിരിയിലുണ്ടായ കലാപം അമർച്ച ചെയ്‌തടക്കം കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത അണ്ണാമലൈ ജനപ്രിയനായ പൊലീസ് ഓഫീസറായിരുന്നു. രാഷ്‌ട്രീയ പ്രവേശന സൂചന നൽകി 2019ൽ അദ്ദേഹം രാജിവച്ചു.