ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൺറെഡ്ഡിയുടെ kishanreddy.com വെബ്സൈറ്റ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഹാക്ക് ചെയ്തു. പാക്ക് ഹാക്കർമാരാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഹാക്കു ചെയ്തവർ 'സ്വതന്ത്ര കാശ്മീർ' മുദ്രാവാക്യങ്ങൾ പോസ്റ്റു ചെയ്തിരുന്നു. എന്നാൽ, വെബ്സൈറ്റിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. വെബ്സൈറ്റ് ശരിയാക്കാൻ ശ്രമം തുടരുകയാണെന്ന് മന്ത്രിയുടെ ഹൈദരാബാദ് ഓഫീസ് അറിയിച്ചു.