parl

ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം സെപ്‌തംബർ 14 മുതൽ ഒക്‌ടോബർ ഒന്നുവരെ നടത്താൻ ധാരണയായതായി സൂചന. പാർലമെന്റകാര്യ മന്ത്രിതലസമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അംഗങ്ങളെ രാജ്യസഭ, ലോക്‌സഭാ ചേംബറിലും ഗാലറികളിലും ഇരുത്തി സമ്മേളനം നടത്താനാണ് തീരുമാനം. അതിനാൽ ഇരുസഭകളും ഒന്നിച്ച് ചേരില്ല. സെപ്‌തംബർ 14 മുതൽ അവധി ദിവസമില്ലാതെ തുടർച്ചയായി 18 ദിവസത്തെ സിറ്റിംഗാണ് ആലോചിക്കുന്നത്. എന്നാൽ സർവകക്ഷി യോഗത്തിൽ അവധി ആവശ്യപ്പെട്ടാൽ മാറ്റം വന്നേക്കാം. സമ്മേളനം റിപ്പോർട്ട് ചെയ്യാൻ അക്രഡിറ്റേഷൻ ലഭിച്ച എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും പ്രവേശമുണ്ടാകില്ല. 30പേരെ ലോക്‌സഭയിലും 20പേരെ രാജ്യസഭയിലും അനുവദിക്കാനാണ് ആലോചന.