ന്യൂഡൽഹി: ചൈനീസ് യുദ്ധവിമാനങ്ങളോ ഹെലികോപ്‌ടറുകളോ അതിക്രമിച്ച് വന്നാൽ സൈനികർക്ക് തോളത്തു വച്ച് തൊടുക്കാൻ ശേഷിയുളള റഷ്യൻ ഇഗ്ളാ മിസൈൽ പ്രതിരോധ സംവിധാനവും വടക്കൻ ലഡാക് അതിർത്തിയിൽ വിന്യസിച്ചു. ആകാശ ഭീഷണി നേരിടാൻ റഡാറുകളും കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും വിന്യസിച്ചതിന് പുറമെയാണിത്. ഗാൽവൻ താഴ്‌വരയിലും മറ്റും നേരത്തെ ചൈനീസ് ഹെലികോപ്‌ടറുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു വന്നിരുന്നു.