ramesh-pokhriyal

ന്യൂഡൽഹി:രാ​ജ്യ​ത്ത് ​കൊ​വി​ഡ് ​ഭീ​ഷ​ണി​ ​നി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​നീ​റ്റ് ​-​ ​ജെ.​ഇ.​ഇ.​ ​പ​രീ​ക്ഷ​ക​ൾ​ ​ന​ട​ത്തു​ന്ന​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ര​ക്ഷി​താ​ക്ക​ളു​ടെ​യും​ ​ഭാ​ഗ​ത്തു​നി​ന്നു​ള്ള​ ​നി​ര​ന്ത​ര​മാ​യ​ ​സ​മ്മ​ർ​ദ്ദം​ ​മൂ​ല​മാ​ണെ​ന്ന് ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ര​മേ​ശ് ​പൊ​ഖ്രി​യാ​ൽ.​ ​പ​രീ​ക്ഷ​ ​അ​ടു​ത്ത​ ​മാ​സം​ ​ന​ട​ത്താ​നു​ള്ള​ ​കേ​ന്ദ്ര​ ​തീ​രു​മാ​ന​ത്തി​നെ​തി​രെ​ ​വ​ലി​യ​ ​വി​മ​ർ​ശം​ ​ഉ​യ​ർ​ന്ന​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​മ​ന്ത്രി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം. ​'​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ര​ക്ഷി​താ​ക്ക​ളു​ടെ​യും​ ​ഭാ​ഗ​ത്തു​നി​ന്ന് ​നി​ര​ന്ത​ര​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്തു​കൊ​ണ്ട് ​ജെ.​ഇ.​ഇ.​ ​-​ ​നീ​റ്റ് ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ​അ​വ​രു​ടെ​ ​ചോ​ദ്യം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഏ​റെ​ ​പ​രി​ഭ്രാ​ന്ത​രാ​ണ്.​ ​ഇ​നി​യും​ ​എ​ത്ര​കാ​ലം​ ​കൂ​ടി​ ​പ​ഠി​ക്ക​ണ​മെ​ന്നാ​ണ് ​അ​വ​ർ​ ​ചി​ന്തി​ക്കു​ന്ന​ത്.​ ​ജെ.​ഇ.​ഇ.​ ​പ​രീ​ക്ഷ​യ്ക്കാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 8.58​ ​ല​ക്ഷം​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 7.25​ ​ല​ക്ഷം​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​വ​രു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​ക​ഴി​ഞ്ഞു.​ ​ഞ​ങ്ങ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പ​മാ​ണ്.​ ​അ​വ​രു​ടെ​ ​സു​ര​ക്ഷ​യാ​ണ് ​പ്ര​ധാ​നം.​ ​അ​തു​ക​ഴി​ഞ്ഞ് ​മാ​ത്ര​മാ​ണ് ​വി​ദ്യാ​ഭ്യാ​സ​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.