ന്യൂഡൽഹി: അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഡീപ് കോമയിൽ വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചു. ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരുകയാണെന്നും വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചു തുടങ്ങിയെന്നും അധികൃതർ വ്യക്തമാക്കി.