ന്യൂഡൽഹി: കൊവിഡ് അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ മരണം 23,000 കടന്നു. ഇന്നലെ 14,888 പുതിയ രോഗികളും 295 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളാണ് ഇന്നലെത്തേത്. കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷവും മരണം അയ്യായിരവും പിന്നിട്ടു. ഇന്നലെ 8,580 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 133 മരണവും റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിൽ 1197 പുതിയ രോഗികളും 17 മരണവും
ഡൽഹിയിൽ 1693 പുതിയ രോഗികളും 17 മരണവും.
ആന്ധ്രയിൽ 10830 പുതിയ രോഗികളും 81 മരണവും
ഡോ.വി.കെ പോളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇന്ന് കാശ്‌മീർ സന്ദർശിക്കും. കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.