gujjar

ന്യൂഡൽഹി: കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി കൃഷൻപാൽ ഗുർജറിന് കൊവിഡ്. താനുമായി സമ്പർക്കത്തിൽവന്നവർ കൊവിഡ് പരിശോധന നടത്തണമന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ കേന്ദ്രമന്ത്രിയാണ് കൃഷൻപാൽ ഗുർജർ. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്രപ്രധാൻ, പാർലമെന്ററി കാര്യസഹമന്ത്രി അർജ്ജുൻ റാം മേഘ്വാൾ, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി,ആയുഷ് സഹമന്ത്രി ശ്രീപദ് നായിക്ക്,കേന്ദ്ര ജലശക്തിമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് എന്നിവർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ഹരിയാനയിലെ ഫരീദാബദിൽ നിന്നുള്ള എം.പിയാണ് 63കാരനായ കൃഷൻപാൽ ഗുർജർ.

ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽഖട്ടർ, നിയമസഭാ സ്പീക്കർ ഗ്യാൻ ചന്ദ്ഗുപ്ത, ഗതാഗത മന്ത്രി മൂൽചന്ദ് ശർമ്മ, കൃഷി മന്ത്രി ജെ.പി ദലാൽ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.