ന്യൂഡൽഹി : ബിഹാർ തെരഞ്ഞെടുപ്പ് തടയാൻ ' കൊവിഡ് സാധുവായ കാരണമല്ലെന്ന് ' സുപ്രീംകോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതുവരെ ബിഹാർ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്താണ് ചെയ്യേണ്ടതെന്ന് ചീഫ് ഇലക്ഷൻ കമ്മിഷണറോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. എല്ലാം സാഹചര്യങ്ങളും ചീഫ് ഇലക്ഷൻ കമ്മിഷണർ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ ആർ.എസ് റെഡ്ഡി, എം.ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് അവിനാഷ് താക്കൂറാണ് ഹർജി നൽകിയത്.