sonia-and-rahul

ന്യൂഡൽഹി: നേതൃമാറ്റം ആവശ്യപ്പെട്ട് കത്തു നൽകിയതിലൂടെ പാർട്ടിയെ വെട്ടിലാക്കിയ നേതാക്കളെ തളയ്ക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം നീക്കം തുടങ്ങിയതായി സൂചന. അതേസമയം, പാർട്ടി നാശത്തിലേക്കാണ് പോകുന്നതെന്ന മുന്നറിയിപ്പ് നൽകി കത്തെഴുതിയവരിൽ പ്രമുഖനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലംനാബി ആസാദ് പ്രതികരിച്ചതോടെ കത്ത് വിവാദം പാർട്ടിയിൽ കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമായി. ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് പാർട്ടിയെന്ന് 2014, 2019 തിരഞ്ഞെടുപ്പുകൾ തെളിയിച്ചതായി കപിൽ സിബലും പറഞ്ഞു.

മുഴുവൻ സമയ അദ്ധ്യക്ഷനും താഴെതട്ടു മുതൽ തിരഞ്ഞെടുപ്പും നടത്തിയില്ലെങ്കിൽ കോൺഗ്രസ് അടുത്ത 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്.

 പത്തംഗ സമിതി, കൂടുതലും വിശ്വസ്തർ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം സെപ്‌തംബറിൽ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കാനും ചർച്ചകളിൽ ഇടപെടാനും പത്തംഗ സമിതിയെ സോണിയ നിശ്ചയിച്ചു. രാജ്യസഭയിൽ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ജയ്‌റാം രമേശ്, കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരും ലോക്‌സഭയിൽ ആദിർ രഞ്ജൻ ചൗധരി, ഗൗരവ് ഗോഗോയ്, കൊടിക്കുന്നിൽ സുരേഷ്, മണിക്കം ടാഗോർ, രവ്‌നീത് സിംഗ് ബിട്ടു എന്നിവരുമാണ് സമിതിയിലുള്ളത്.

സമിതിയിൽ ഗുലാം നബി ആസാദും ഉപനേതാവ് ആനന്ദ് ശർമ്മയും ഒഴികെയുള്ളവർ ഹൈക്കമ്മാൻഡിന്റെ വിശ്വസ്‌തരാണ്. കത്തെഴുതിയ കപിൽ സിബൽ, മനീഷ തിവാരി, ശശി തരൂർ എന്നിവർക്ക് ഇടം നൽകിയില്ല. രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനായ കെ.സി. വേണുഗോപാലിനെയും സോണിയയുടെ വിശ്വസ്‌തനായ അഹമ്മദ് പട്ടേലിനെയും ഉൾപ്പെടുത്തുകയും ചെയ്‌തു.

ജയ്‌റാം രമേശിനെ രാജ്യസഭയിലെ ചീഫ് വിപ്പാക്കി. ലോക്‌സഭയിൽ പാർട്ടി നേതാവായി ആദിർ രഞ്ജൻ ചൗധരിയും ചീഫ് വിപ്പായി കൊടുക്കുന്നിൽ സുരേഷും തുടരും. ഉപനേതാവിന്റെ പദവിയിൽ ഗൗരവ് ഗോഗോയ് എത്തി.

 നേതാക്കൾക്കെതിരെ സംസ്ഥാന ഘടകങ്ങൾ

സോണിയയ്‌ക്ക് എഴുതിയ കത്തിൽ ഒപ്പിട്ട നേതാക്കൾക്കെതിരെ സംസ്ഥാന ഘടകങ്ങൾ നടപടിക്ക് നീക്കം തുടങ്ങി. പൃഥ്വീരാജ് ചവാൻ, മിലിന്ദ് ദിയോറ എന്നിവരോട് മാപ്പു പറയാൻ മഹാരാഷ്‌ട്ര പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. ജിതിൻ പ്രസാദയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗസ് നേതാക്കൾ രംഗത്തെത്തി.

 പ്രവർത്തക സമിതിയിൽ ശുപാർശക്കാർ

രൂക്ഷവിമർശനമാണ് നേതൃത്വത്തിനെതിരെ ഗുലാം നബി ആസാദ് നടത്തിയത്. നോമിനേഷൻ വഴി പദവികളിലെത്തുന്നവരാണ് തങ്ങളെ എതിർക്കുന്നത്.നേതൃത്വത്തിലുള്ള പലർക്കും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയില്ല.ഇപ്പോൾ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തക സമിതിയിലെത്തുന്നത്. അദ്ധ്യക്ഷന് എത്രപേരുടെ പിന്തുണയുണ്ടെന്ന് പറയാനാകില്ല.

സ്ഥിരമായി അപ്പോയ്ൻമെന്റ് കാർഡ് ലഭിക്കുന്ന ചിലർക്ക് ഇതു മനസിലാകില്ല. തിരഞ്ഞെടുപ്പ് വേണമെന്ന് പറയുന്നത് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അപമാനമാകുന്നത് എങ്ങനെയാണെന്നും ഗുലാം നബി ചോദിച്ചു.

 ത​രൂർ ഗ​സ്റ്റ് ​ആ​ർ​ട്ടി​സ്റ്റ്: കൊ​ടി​ക്കു​ന്നിൽ

കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മാ​റ്റ​മാ​വ​ശ്യ​പ്പെ​ട്ട് ​ക​ത്തെ​ഴു​തി​യ​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​ക്കെ​തി​രെരൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി​ ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റും​ ​ലോ​ക്‌​സ​ഭ​യി​ലെ​ ​കോ​ൺ​ഗ്ര​സ് ​ചീ​ഫ് ​വി​പ്പു​മാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് .
ക​ത്തി​ൽ​ ​ഒ​പ്പ് ​വ​ച്ച​ ​മ​റ്റൊ​രു​ ​മു​തി​ർ​ന്ന​ ​നേ​താ​വാ​യ​ ​പി.​ജെ.​ ​കു​ര്യ​നെ​ ​ന്യാ​യീ​ക​രി​ച്ചും,​ ​ത​രൂ​രി​നെ​ ​ത​ള്ലി​പ്പ​റ​ഞ്ഞും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​രം​ഗ​ത്തെ​ത്തി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണി​ത്.​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​യും​ ​ത​രൂ​രി​നെ​ ​പ​രി​ഹ​സി​ച്ചി​രു​ന്നു.
ത​രൂ​ർ​ ​ഒ​രു​ ​ഗ​സ്റ്റ് ​ആ​ർ​ട്ടി​സ്റ്റാ​ണെ​ന്ന് ​കൊ​ടി​ക്കു​ന്നി​ൽ​ ​പ​രി​ഹ​സി​ച്ചു.​ ​പാ​ർ​ട്ടി​യു​ടെ​ ​അ​തി​ർ​വ​ര​മ്പു​ക​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന​റി​യി​ല്ല.​ ​വി​ശ്വ​പൗ​ര​നാ​യ​ത് ​കൊ​ണ്ട് ​എ​ന്തും​ ​പ​റ​യാ​മെ​ന്ന​ത് ​ശ​രി​യ​ല്ല.​ ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ​ക​ത്തെ​ഴു​തി​യ​ ​നേ​താ​ക്ക​ളു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ശ​ശി​ ​ത​രൂ​ർ​ ​ഉ​ൾ​പ്പെ​ട്ട​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​പ​ക്വ​ത​ക്കു​റ​വാ​ണ്.​ ​പാ​ർ​ട്ടി​യു​ടെ​ ​അ​തി​ർ​വ​ര​മ്പു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പാ​ർ​ട്ടി,​ ​പാ​ർ​ല​മെ​ന്റ​റി​ ​പ്ര​വ​ർ​ത്ത​നം​ ​അ​ദ്ദേ​ഹ​ത്തി​ന് ​മ​ന​സ്സി​ലാ​ക്കാ​നാ​വാ​ത്ത​ത് ​കൊ​ണ്ടാ​ണ് ​എ​ല്ലാ​റ്റി​ലു​മൊ​രു​ ​എ​ടു​ത്തു​ചാ​ട്ട​മെ​ന്നും​ ​കൊ​ടി​ക്കു​ന്നി​ൽ​ ​പ​റ​ഞ്ഞു.