rafale

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് കഴിഞ്ഞ മാസം 29ന് അംബാലയിൽ എത്തിച്ച അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ സെപ്‌തംബർ പത്തിന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് വിമാനങ്ങളെ ഗോൾഡൻ ആരോ സ്‌ക്വാഡ്രനിലേക്ക് ചേർക്കുക. ചടങ്ങിലേക്ക് ഫ്രാൻസ് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർളിയെയും ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യയിലെത്തിച്ച അഞ്ച് റാഫേൽ വിമാനങ്ങൾ പരീക്ഷണ പറക്കലുകൾ നടത്തി വരികയാണ്. വടക്കൻ ലഡാക്കിൽ ചൈന അതിർത്തിയിലും വിമാനങ്ങൾ പറത്തിയെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. സെപ്‌തംബർ 4,6 തിയതികളിൽ റഷ്യയിൽ നടക്കുന്ന പ്രതിരോധ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാകും അംബാലയിലെത്തുക.