ന്യൂഡൽഹി: രാജിവച്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പൂർണ ആരോഗ്യവാനായി തിരികെ എത്തട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.'' താങ്കളുടെ ആരോഗ്യ നിലയെക്കുറിച്ച് അറിഞ്ഞപ്പോൾ ഒരുപാട് വേദന തോന്നി. സമീപ വർഷങ്ങളിൽ ഷിൻസോ ആബെയുടെ നേതൃപാടവത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ആഴമേറിയതുമായി. എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു.'' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.