ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉടൻ ഡിസ്ചാർജ്ജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് രോഗമുക്തിക്കുശേഷം ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 18നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. കൊവിഡിന് ആഗസ്റ്റ് 2 മുതൽ മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14ന് ആശുപത്രിവിട്ടു. നാലുദിവസത്തിന് ശേഷമാണ് എയിംസിൽ പ്രവേശിപ്പിച്ചത്.