arrest

ന്യൂഡൽഹി: മൂന്ന് വയസുകാരിയായ മകളെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മൊബൈലും ബൈക്കും വാങ്ങി മാതാപിതാക്കൾ. ചിക്കബല്ലപൂർ ജില്ലയിലെ തിനക്കൽ സ്വദേശികളായ ദമ്പതികളാണ് ബംഗളൂരു സ്വദേശികൾക്ക് മകളെ വിറ്റത്.

കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ഇവർ മകളെ വിൽക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രി അധികൃതരുടെ ഇടപെടൽ കാരണം വില്പന നടക്കാതായി. പണം നൽകിയാൽ കുഞ്ഞിനെ ലഭിക്കുമെന്നത് അറിഞ്ഞ മക്കളില്ലാത്ത ബംഗളൂരു സ്വദേശി, ദമ്പതികളെ സമീപിക്കുകയായിരുന്നു. ഇരുവർക്കുമിടയിലുണ്ടായ കരാർ അനുസരിച്ച് കുട്ടിയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു.

കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് 50,000രൂപയുടെ ബൈക്കും 15,000രൂപയുടെ മൊബൈൽ ഫോണും പിതാവ് വാങ്ങി. യുവാവിന്റെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മകൾ വീട്ടിലില്ലെന്ന് കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനുസരിച്ച് ശിശുക്ഷേമ പ്രവർത്തകർ സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്തായി. കർണാടക ശിശുക്ഷേമ വകുപ്പ് കുഞ്ഞിനെ മോചിപ്പിച്ച് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അനാഥമന്ദിരത്തിലേക്ക് കുഞ്ഞിനെ മാറ്റി.