metro-kochi

ന്യൂഡൽഹി: സെപ്തംബർ 7 മുതൽ രാജ്യത്തെ മെട്രോ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കും. പരമാവധി 350 യാത്രക്കാരെ മാത്രമേ ഒരു സമയം അനുവദിക്കൂ. മുൻഗണനാ വിമാനത്താവളങ്ങളുടെ മാതൃകയിലാകും മെട്രോ സ്റ്റേഷനുകളിലെ പരിശോധന. ശരീരോഷ്മാവ് പരിശോധിച്ച് മാത്രമേ യാത്രക്കാരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. മാസ്കും നിർബന്ധമാണ്.

മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ യോഗം നാളെ ഡൽഹിയിൽ നടക്കും. അന്തിമ മാർഗനിർദ്ദേശം ശനിയാഴ്ചയോടെ പുറത്തിറങ്ങുമെന്നാണ് സൂചന.

നിർദേശങ്ങൾ