ന്യൂഡൽഹി: ലോകത്തെ എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലുമൊക്കെ ഓണം ആഘോഷിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട ഉത്സവമാണ് ഓണം. പക്ഷേ, കൊവിഡിൽ കാർഷിക ഉത്പാദനം കുറഞ്ഞു.
കളിപ്പാട്ട നിർമ്മാണമേഖലയിൽ ഇന്ത്യയെ വൻശക്തിയാക്കും. ഇപ്പോൾതന്നെ വാരണാസിയും തഞ്ചാവൂരും അടക്കം രാജ്യത്തിന്റെ ചില ഭാഗങ്ങൾ കളിപ്പാട്ടനിർമ്മാണത്തിന്റെ കേന്ദ്രങ്ങളാണ്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ പങ്ക് താരതമ്യേന കുറവാണ്. ഇത് മെച്ചപ്പെടുത്താൻ പരിശ്രമിക്കണം. കമ്പ്യൂട്ടർ ഗെയിമുകൾ വികസിപ്പിക്കുന്നതിലും ഇന്ത്യ സ്വയംപര്യാപ്തത നേടണമെന്ന് മോദി ആഹ്വാനം ചെയ്തു.