modi

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനം, സെപ്തംബർ 14 മുതൽ 20 വരെ സേവാ സപ്താഹമായി ആഘോഷിക്കുമെന്ന് ബി.ജെ.പി. സെപ്തംബർ 17നാണ് മോദിയുടെ ജന്മദിനം.

ഇത് വലിയ ആഘോഷമാക്കി നടത്താനായിരുന്നു ബി.ജെ.പിയുടെ തീരുമാനം. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ വേണ്ടെന്ന് വച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ജനങ്ങൾക്ക് സാനിറ്റൈസറുകൾ, മാസ്‌കുകൾ, മരുന്നുകൾ എന്നിവ പാർട്ടി പ്രവർത്തകർ വിതരണം ചെയ്യും. അന്നേ ദിവസം രാജ്യത്തെ വിവിധയിടങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും.