ആലുവ: കുടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് തോടിനായി റോഡ് കുറുകെകുഴിച്ച് ഗതാഗതം സ്തംഭിപ്പിച്ചതായി ആക്ഷേപം. പ്രളയകാലത്തുപോലും ഗതാഗതത്തിനായി ഉപയോഗിക്കുന്ന കോതാരം റോഡാണ് നാലടിയോളം ആഴത്തിലും മൂന്നടിയിലേറെ വീതിയിലും കുഴിച്ചതെന്നാണ് ആക്ഷേപം.
2018 പ്രളയകാലത്തൊഴികെ ഒരുകാലത്തും വെള്ളംകയറാത്ത റോഡാണിത്. 2013ൽ മെറ്റൽ വിരിച്ചെങ്കിലും ലക്ഷങ്ങൾ മുടക്കി 2018ലാണ് ടാറിംഗ് നടത്തിയത്.
# നീരൊക്കിന് തടസം മാലിന്യം
റോഡിന് കുറുകെ രണ്ട് ചതുരശ്രഅടിയിൽ സ്ഥാപിച്ച കോൺക്രീറ്റ് ദ്വാരത്തിലൂടെ തോട് കടന്നുപോകുന്നുണ്ട്. ഇവിടെ മാലിന്യം തങ്ങി നിൽക്കുന്നതിനാൽ നീരൊഴുക്ക് നിശ്ചലമാണെന്ന കാരണത്താലാണ് റോഡ് വെട്ടിപ്പൊളിച്ചത്.
# അടിയന്തര നടപടി സ്വീകരിക്കണം
മതിയായഫണ്ട് പോലും ലഭ്യമാക്കാതെ റോഡ് വെട്ടിപ്പൊളിച്ചത് ജനങ്ങളെ ദുരിത്തിലാക്കുന്ന നടപടിയാണ്. അടിയന്തരമായി റോഡ് പൂർവസ്ഥിതിയിലാക്കണം. കഴിഞ്ഞകാലങ്ങളിൽ തോട് നവീകരണത്തിന്റെ പേരിൽ നടത്തിയിട്ടുള്ള പദ്ധതികളും വിജിലൻസ് അന്വേഷിക്കണം.
കെ.എ. ഹൈദ്രോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്