1
മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പി.പി.ഇ. കിറ്റുകൾ നഗരസഭ സെക്രട്ടറി പി.എസ് ഷിബുവിൽ നിന്ന് കരുണാലയം അഗതിമന്ദിരത്തിനു വേണ്ടി നൈപുണ്യ സ്കൂൾ ഡയറക്ടർ ഫാദർ കുര്യാക്കോസ് മുണ്ടാടൻ ഏറ്റുവാങ്ങുന്നു

തൃക്കാക്കര : കരുണാലയം അഗതിമന്ദിരത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മുസ്ലീം ലീഗ് കമ്മിറ്റി അമ്പത് പി.പി.ഇ കിറ്റുകൾ നൽകി. തൃക്കാക്കര നഗരസഭയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊല്ലംകുടിമുകൾ പി.പി.ഇ. കിറ്റുകൾ നഗരസഭ സെക്രട്ടറി പി.എസ് ഷിബുവിൽ നിന്നും കരുണാലയം അഗതിമന്ദിരത്തിനു വേണ്ടി നൈപുണ്യ സ്കൂൾ ഡയറക്ടർ ഫാദർ കുര്യാക്കോസ് മുണ്ടാടൻ ഏറ്റുവാങ്ങി. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം കെ.കെ ഇബ്രാഹിം, നഗരസഭ കൗൺസിലറും മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ പി.എം യൂസഫ്, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് പി.എം മാഹിൻകുട്ടി, മുസ്ലീം ലീഗ് മുനിസിപ്പൽ ഭാരവാഹികളായ കെ.കെ അലി, പി.എം പരീത്, കൊല്ലംകുടിമുകൾ യൂണിറ്റ് ജനറൽ സെക്രട്ടറി കെ.എ നിസാർ, വൈസ് പ്രസിഡൻ്റ് സനീഷ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.