അങ്കമാലി: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ജനതാദൾ (എസ്) മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന ആലുങ്കൽ ദേവസിയുടെ നിര്യാണത്തിൽ ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.പി.വർഗീസ്, സെക്രട്ടറി പി.എം. പൗലോസ്, സജീവ് അരീക്കൽ, ടി.പി.കുരിയാക്കോസ്, വർഗീസ് പുതുവ, എൽദോ കിടങ്ങേത്ത്, ലില്ലി പൗലോസ്, മേഴ്സി അനിൽകുമാർ എന്നിവർ സംസാരിച്ചു.