അങ്കമാലി:തുറവൂർ പഞ്ചായത്തിൽ 4,14 ,9 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന രോഗികൾക്ക് ഡോക്ടറെ കാണുവാനും മരുന്ന് വീട്ടിലെത്തിച്ചു കിട്ടുവാനും വേണ്ടി ടെലിമെഡിസിൻ സൗകര്യം ഏർപ്പാടാക്കിയതായി തുറവൂർ പഞ്ചായത്ത് പ്രിസഡന്റ് കെ. വൈ വർഗീസ് അറിയിച്ചു.
തുറവൂർ കുടുംബാരോഗ്യ കേന്ദ്രവഴിയാണ് ഈ സൗകര്യം ഏർപ്പാട് ചെയ്തിരിക്കുന്നത്. പഞ്ചായത്തിലെ പൊതുജങ്ങൾക്ക് 8590845414 എന്ന നമ്പറിൽ വിളിച്ചാൽ ഇ സൗകര്യം ലഭ്യമാകും . രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് സേവനം ലഭ്യമാകുക.
സേവനം തുറവൂർ ഗ്രാമപഞ്ചായത്തിലെ രോഗികൾക്ക് മാത്രമായിരിക്കും. ഈ സേവനം രോഗികൾക്ക് മാത്രം ഉള്ളതാണ് എന്നാൽ അത്യാഹിത അവസ്ഥയിലുള്ള രോഗികൾ ആശുപത്രിയിൽ നേരിട്ട് ബന്ധപ്പെടണം. എന്നാൽ ടെലിമെഡിസിൻ സേവനം നേരിട്ട് ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിന് പകരം ആവുകയില്ല
അവരവരുടെ ആരോഗ്യാവസ്ഥ ഓരോ വ്യക്തികൾക്ക് കൃത്യമായി അറിയാവുന്നതിനാൽ വിവേകപൂർണമായി ഈ സേവനം ഉപയോഗപ്പെടുത്തണം ഇന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ ബാലകൃഷ്ണ അറിയിച്ചു. പഞ്ചായത്ത് പ്രിസിഡന്റ് കെ. വൈ വർഗീസ് ടെലിമെഡിസിൻ സംവിധാനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് സിൽവി ബൈജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം .എം .ജെയ്‌സൺ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ, പ്രിതിപക്ഷ നേതാവ് ടി. ടി .പൗലോസ് മെമ്പർമാരായ ,ജിന്റൊ വർഗീസ്, ടെസ്സി പോളി, തുറവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അരുൺ ബാലകൃഷ്ണഎന്നിവർ പങ്കെടുത്തു.