കൊച്ചി: കൊച്ചി കോർപ്പറേഷൻ 2017 ൽ തയ്യാറാക്കിയ ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാതെ പോയവർക്ക് 14 വരെ അപേക്ഷ നൽകാൻ അവസരം. ലൈഫ് മിഷൻ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ജൂലായ് ഒന്നിന് മുമ്പ് റേഷൻകാർഡ് ലഭിച്ചവരും മൂന്നു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബവും ആയിരിക്കണം.റേഷൻ കാർഡ്,ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡിൽ ഉൾപ്പെട്ട
അംഗങ്ങൾക്ക് ഭൂമിയില്ലെന്ന സാക്ഷ്യപത്രം,മുൻഗണന സർട്ടിഫിക്കറ്റുകൾ ( ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ,കാൻസർ,വൃക്കരോഗികൾ ) എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ള വാസയോഗ്യമായ വീട് ഇല്ലാത്തവർക്കും ഭവന നിർമ്മാണത്തിന് അപേക്ഷിക്കാം.പട്ടികജാതി,പട്ടികവർഗക്കാർക്ക് പരിധി ബാധകമല്ല.കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ലൈഫ് സെല്ലുമായി ബന്ധപ്പെടുക.