കൊച്ചി: കൊവിഡ് ബാധിച്ച കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികൾക്കായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 141 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി (എഫ്.എൽ.ടി.സി) തയ്യാറായത് 8694 കിടക്കകൾ.
രോഗികളെ പ്രവേശിപ്പിച്ച 9 എണ്ണത്തിൽ തൃക്കാക്കര കരുണാലയം, ചുണങ്ങംവേലി എസ്. ഡി കോൺവെന്റ്, സമരിറ്റൻ എന്നിവ അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എഫ്.എൽ.ടി.സികളാക്കി മാറ്റിയതാണ്.
ഒമ്പത് സെന്ററുകളായി 1167കിടക്കകളുണ്ട്. ഇനിയും 604 രോഗികളെ കൂടി ചികിത്സിക്കാം.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരും നിസാര ലക്ഷണങ്ങൾ ഉള്ളവരുമാണ് കാറ്റഗറി എ വിഭാഗത്തിൽപെടുന്നത്.
എഫ്.എൽ.ടി.സി - കിടക്കകൾ - രോഗികൾ
തൃക്കാക്കര കരുണാലയം- 42 - 40
ചുണങ്ങംവേലി എസ്. ഡി കോൺവെന്റ് -32 - 11
സമരിറ്റൻ - 50 -37
അങ്കമാലി അഡ്‌ലക്‌സ് - 300 -132
സിയാൽ കൺവെൻഷൻ സെന്റർ - 250 - 145
കളമശേരി രാജഗിരി - 158 -20
കീഴ്മാട് മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ -100 - 6
കളമശേരി നുവാൽസ് -150 -135
പെരുമ്പാവൂർ ഇ.എം.എസ് ടൗൺ ഹാൾ - 85 - 53