haritham-sahakranam

മുളന്തുരുത്തി : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മുളന്തുരുത്തി വേഴപ്പറമ്പിലെ ഒന്നര ഏക്കർ ഭൂമിയിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ പരിപാലനം ബാങ്ക് സെക്രട്ടറി ഷേർലി കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തി.ഹരിതം-സഹകരണം പേരിൽ ആരംഭിച്ച പദ്ധതിയിൽ വെണ്ട, പയർ, കപ്പ, കാച്ചിൽ, ചേന ചെറുകിഴങ്ങ്, ചീര, മത്തങ്ങ, കുമ്പളങ്ങ, തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ്‌ സി. കെ. റെജി, ഭരണസമിതി അംഗം സി.ജെ. ജോയി, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ. ആർ. മേനോൻ, റിക്കവറി ഓഫീസർ സിജു.പി.എസ്, ബ്രാഞ്ച് മാനേജർ ഷിബി.എം. വി, ഹരിതം- സഹകരണം പദ്ധതി കോ-ഓഡിനേറ്റർ ജോമോൻ ജേക്കബ് എന്നിവർ ഭാഗമായി.