kerala-highcourt

കൊച്ചി: ഭരണഘടന ഉറപ്പുനൽകുന്ന കുട്ടികളുടെ പഠിക്കാനുള്ള അവകാശം മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മലപ്പുറം മഞ്ചേരി നഗരസഭയിലെ എലമ്പ്രയിൽ എൽ.പി സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ ടി. മുഹമ്മദ് ഫൈസി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. മൂന്നുമാസത്തിനകം എലമ്പ്രയിൽ എൽ.പി. സ്‌കൂൾ തുടങ്ങാനുള്ള അനുമതി സർക്കാർ നൽകണമെന്നും മഞ്ചേരി നഗരസഭ ഇതിനുള്ള കെട്ടിടങ്ങൾ നിർമ്മിച്ചുനൽകണമെന്നും നിർദ്ദേശിച്ചു.

പിന്നാക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന എലമ്പ്രയിൽ എൽ.പി സ്കൂൾ വേണമെന്ന ആവശ്യത്തിന് മൂന്നരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇവിടെ മൂന്നരകിലോമീറ്റർ ചുറ്റളവിൽ മറ്റു സ്കൂളുകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികൾ സർക്കാരിന് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. സ്കൂളിനുവേണ്ടി 1985ൽ നാട്ടുകാർ ഒരേക്കർസ്ഥലം വാങ്ങിയിരുന്നു. കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് നഗരസഭയും ഉറപ്പുനൽകി. എന്നാൽ സർക്കാരിൽനിന്ന് അനുമതി ലഭിച്ചില്ല. പിന്നീട് മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും സ്കൂൾ തുടങ്ങാൻ ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ഓ​ൺ​ലൈ​ൻ​ ​ക്ലാ​സ് ​സ​മ​യ​ക്ര​മ​ത്തി​ൽ​ ​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ക്ടേ​ഴ്സ് ​ചാ​ന​ലി​ലൂ​ടെ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ന്ന​ ​'​ഫ​സ്റ്റ്‌​ബെ​ൽ​'​ ​ഡി​ജി​റ്റ​ൽ​ ​ക്ലാ​സു​ക​ളു​ടെ​ ​പ്ല​സ്‌​ടു,​ ​പ്രീ​പ്രൈ​മ​റി​ ​ക്ലാ​സു​ക​ളു​ടെ​ ​സം​പ്രേ​ഷ​ണ​ ​സ​മ​യ​ത്തി​ൽ​ ​നാ​ളെ​ ​മു​ത​ൽ​ ​മാ​റ്റം.​ ​മു​ൻ​പ് ​രാ​വി​ലെ​ 8.30​-​ 10.30​ ​വ​രെ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്തി​രു​ന്ന​ ​പ്ല​സ്ടു​ ​ക്ലാ​സു​ക​ൾ​ ​ഇ​നി​ ​രാ​വി​ലെ​ 8​-​ 10​ ​വ​രെ​ ​ആ​യി​രി​ക്കും.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​ന​ട​ന്നി​രു​ന്ന​ ​പ്രീ​പ്രൈ​മ​റി​ ​വി​ഭാ​ഗ​ത്തി​നു​ള്ള​ ​കി​ളി​കൊ​ഞ്ച​ൽ​ 10​ന് ​ന​ട​ക്കും.​ ​മ​റ്റ് ​ക്ലാ​സു​ക​ൾ​ക്ക് ​മാ​റ്റ​മി​ല്ല.