കോലഞ്ചേരി: യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി രാജിവക്കുക, സ്വർണകടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വി. പി. സജീന്ദ്രൻ എം.എൽ.എ നാളെ (തിങ്കൾ) രാവിലെ കോലഞ്ചേരിയിൽ സത്യഗ്രഹമിരിക്കും.