lionsclub
മൂവാറ്റുപുഴ ലയൺസ് ക്ലബ് സ്കൂൾ വിദ്യാർത്ഥികൾക്ക് ടിവി നൽകുന്ന പദ്ധതി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ബിനോയി മത്തായി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ലയൺസ് ക്ലബിന്റെ വിദ്യാ ദർശൻ പദ്ധതിക്ക് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വഴി വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ടിവി വിതരണം ചെയ്യുന്ന പദ്ധതിയാണ് വിദ്യാദർശൻ പദ്ധതി. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ബിനോയി മത്തായി പദ്ധതി ഉദ്ഘാടനം ചെയ്തു . മൂവാറ്റുപുഴ താലൂക്കിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ലയൺസ് ക്ലബ് ടിവി സൗജന്യമായി വിതരണം ചെയ്തത്. ക്ലബ് പ്രസിഡന്റ് അഡ്വ. വിജു ചക്കാലക്കൻ, സെക്രട്ടറി സ്മിത്ത് പാലപ്പുറം, ട്രഷറർ ബിജു കെ. തോമസ്, മുൻ റീജണൽ ചെയർപേഴ്സൺ സുനിൽകുമാർ. പി. ജീ, മുൻ പ്രസിഡൻ്റ് എൻ ശിവദാസ്,ഡയറക്ടർ ബോർഡ് അംഗം നീന സജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.