കാലടി: കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരുവൈരാണിക്കുളം അരങ്ങ് കലാസമിതി സംഗീത സ്വാന്തന സദസ് സംഘടിപ്പിച്ചു. വാട്സ് ആപ്പ് കൂട്ടായ്മ വഴി സംഘടിപ്പിച്ച ചടങ്ങ് നാടകകൃത്തും സംവിധായകനുമായ ശ്രീമൂലനഗരം മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി സജീവൻ അദ്ധ്യക്ഷനായി. ഗായിക ദുർഗ്ഗ വിശ്വനാഥ്, രാജേഷ് മാടവന എന്നിവർ ഗാനങ്ങൾ ആലപിച്ചു .