മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 19 റോഡുകളുടെ നവീകരണത്തിന് 2. 96 കോടി രൂപ അനുവദിച്ചു. 2018, 2019 വർഷങ്ങളിലുണ്ടായ മഹാപ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്. റോഡുകളുടെ ദുരവസ്ഥ ചൂണ്ടികാണിട്ടി മന്ത്രി എ.സി.മൊയ്തിന് എൽദോ എബ്രഹാം എം.എൽ.എ കഴിഞ്ഞ മാസംനിവേദനം നൽകിയതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.