eldhose-kunnappilly
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2019-2020 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഫലവൃക്ഷ തൈകളുടെ ഒന്നാം ഘട്ട വിതരണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം .എൽ.എ നിർവഹിക്കുന്നു

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2019- 2020 സാമ്പത്തിക വർഷത്തെ ഉൽപ്പാദന മേഖലയിലെ പദ്ധതിയിൽപ്പെടുത്തി കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകുന്ന ഫലവൃക്ഷത്തൈകളുടെ ഒന്നാം ഘട്ട വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി പ്രകാശ്, സിസിലി ഇയ്യോബ്, സീന ബിജു, പോൾ ഉതുപ്പ്, കെ പി വർഗീസ്, ജോബി മാത്യു, പ്രീത സുകു,മിനി ബാബു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, അസിസ്റ്റന്റ് കൃഷി ഡയറക്ടർ പി എൻ മോളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലുള്ള നഴ്‌സറിയിലാണ് റെഡ് ലേഡി പപ്പായ, കശുമാവ്, റമ്പൂട്ടാൻ തുടങ്ങി വിവിധയിനം പതിനയ്യായിരം ഫലവൃക്ഷ തൈകൾ ആദ്യഘട്ട വിതരണത്തിനായി തയ്യാറാക്കിയത്.