sndp
എസ്.എൻ.ഡി.പി യോഗം സഹോദരൻ സ്മാരക ശാഖ നടത്തിയ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി സഹോദരൻ സ്മാരക ശാഖയുടെയും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിയുടെയും ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണംചെയ്തു. നെടിയാറ ക്ഷേത്രാങ്കണത്തിൽ വെച്ച് വിതരണോദ്ഘാടനം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി ശ്യാംദാസ് നിർവഹിച്ചു. പള്ളിപ്പുറം ആയുഷ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ .സജ്‌ന ഹബീബ്, ശാഖാ പ്രസിഡന്റ് എൻ.വി. ജിനൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ.കെ. ലെനിൻ, ഷൈജ ജോഷി, ദേവസ്വം മാനേജർ ടി.ജി. രാജീവ്, കെ.കെ. രത്‌നൻ, കെ.എ. ദിനമണി, പി.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.