കുമ്പളം: ഗുരുധർമ്മം സഹോദര സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്. എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. കൺവീനർ എം. എൻ.രവി വിജയികളായ ദേവിക ഷാജി, ആദിത്യ ഷാജി,എ.എ.അനന്തകൃഷ്ണൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. എൻ.പി. മുരളീധരൻ, ഗീരീഷ് ശശിധരൻ, മുരുകൻ ഉല്ലാസംതറ, എന്നിവർ സംസാരിച്ചു. അനിരുദ്ധൻ, ടി.വി.ഷാജി, പി.കെ. ഷാജി എന്നിവർ പങ്കെടുത്തു.കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണമുള്ളതിനാൽ വസതിയിൽ എത്തിയാണ് ഉപഹാരങ്ങൾ കൈമാറിയത്.