മൂവാറ്റുപുഴ:ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ഡിജിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടറിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.ആർ മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി മൂസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിനു സി വർക്കി, ബ്ലോക്ക് കമ്മിറ്റി അംഗം മാഹിൻഷാ ടി.കെ എന്നിവർ സംസാരിച്ചു.ജീവനം എന്ന പേരിലാണ് ഡിജിറ്റൽ ബ്ലഡ് ഡയറക്ടറി രൂപികരിച്ചിട്ടുള്ളത്. നിലവിൽ പ്രവർത്തിക്കുന്ന ബ്ലഡ് ഡയറക്ടറിയുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതോടൊപ്പം പുതിയതായി പതിനായിരത്തോളം പുതിയ രക്തദാതാക്കളെ കണ്ടെത്തുന്നതിനാണ് ബ്ലോക്ക് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യു പറഞ്ഞു.