വൈപ്പിൻ: ചെറായി ദേവസ്വം നടയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഓഫീസ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് ഫിഷറീസ് ഓഫീസ്. മത്സ്യ തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമ നിധി വാർഷിക വിഹിതം ഇവിടെയാണ് അടക്കേണ്ടത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വിഹിതം സ്വീകരിക്കുന്നത്. മുനമ്പം ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നിരവധി തൊഴിലാളികളാണ് ഇവിടെയെത്തുന്നത്.സാമൂഹ്യ അകലം പാലിക്കാതെയാണ് ആളുകളുടെ തിരക്ക്. തിരക്ക് നിയന്ത്രിക്കാനോ സാമൂഹിക അകലം ഉറപ്പക്കാനോ ഇവിടെ സംവിധാനമില്ല. തൊഴിലാളികളുടെ ക്രമനമ്പർ അനുസരിച്ച് റൊട്ടേഷൻ ഏർപ്പെടുത്തിയാൽ നിയന്ത്രണങ്ങൾ ഉറപ്പിക്കാനാകും. പക്ഷേ ഉത്തരവാദപ്പെട്ടവർ അതിനു തയ്യാറാകുന്നില്ല.