വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ജനകീയ ദൗത്യനിർവഹണത്തിനായി രൂപികരിച്ച സന്നദ്ധസേനക്ക് പരിശീലനം നൽകി. രണ്ട് ബാച്ചുകളിലായാണ് പരിശീലനം. പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് നോഡൽ ഓഫീസർ ഡോ. അമൃതകുമാരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി ജി ആന്റണി, സ്റ്റാഫ് നഴ്‌സ് എലിസബത്ത് ജോർജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.. സുരക്ഷ ഉപകരണങ്ങളുടെ ഉപയോഗ രീതിയും പ്രാധാന്യവും സവിശേഷതകളും പങ്ക് വെച്ച പരിശീലനം സിദ്ധിച്ച വോളണ്ടിയർമാരുടെ സേവനം പ്രാഥമികതല ചികിത്സ കേന്ദ്രങ്ങൾക്കും വാർഡ്തല ദ്രുത കർമ്മ സേവനങ്ങൾക്കും പ്രയോജനം ചെയ്യുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. കീർത്തി വ്യക്തമാക്കി.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ രാധിക സതീഷ് , ബിന്ദു തങ്കച്ചൻ, ഉദ്യോഗസ്ഥരായ നസീമ, നിഷ, ബീന, ബിന്ദുമോൾ എന്നിവർ സംസാരിച്ചു.