paliyam-link-road
ചേന്ദമംഗലം പാലിയം ലിങ്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി അനൂപ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ ആറാം വാർഡിലെ പാലിയം ലിങ്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. ടി.ഡി. സുധീർ, എ.എം. ഇസ്മാലിൽ, രശ്മി അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.