അങ്കമാലി: എൽ.ഡി.എഫ് ഭരണസമിതിയുടെ ഒത്താശയോടെ നായത്തോട് സ്‌കൂളിന്റെ മണ്ണ് കടത്തിയത് വിജിലൻസ് അന്വേഷിക്കണമെന്നു സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതൃസംഘം ആവശ്യപ്പെട്ടു.സ്‌കൂൾ വികസനസമിതിയുടെ തീരുമാനപ്രകാരമാണു മണ്ണ് അയ്യായിപ്പാടത്ത് ശേഖരിച്ചത്. നഗരസഭ വക സ്ഥലത്ത് മണ്ണ് ശേഖരിക്കുന്നതിന് അനുമതി നൽകുകമാത്രമാണു നഗരസഭ ചെയ്തത്. മണ്ണിന്റെ ഉടമസ്ഥത സർക്കാരിനും സ്‌കൂളിനുമാണ്. മണ്ണ് വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ എൽ.ഡി.എഫ് ഭരണസമിതിയ്‌ക്കോ ഉദ്യോഗസ്ഥർക്കോ അവകാശമില്ല. ലോഡൊന്നിന് 4500 പ്രകാരം 218 ലോഡ് മണ്ണാണ് അയ്യായിപ്പാടത്ത് ശേഖരിച്ചത്.10 ലക്ഷം രൂപയുടെ മണ്ണ് കടത്ത് പ്രതിപക്ഷം കണ്ടുപിടിതോടെയാണ് അഴിമതി പുറത്തായത്. കരാറുകാരൻ കത്ത് നൽകിയെന്നും പണം ഈടാക്കുമെന്നും നഗരസഭ പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടിനാണ്.

# നിയമ നടപടി സ്വീകരിക്കണം

പണം അടയ്ക്കാതെ തന്നെ മണ്ണ് കൊണ്ടുപോയതിൽ അഴിമതിയുണ്ട്. 10 ലക്ഷം രൂപയ്ക്ക് പകരം 1.68 ലക്ഷം അടപ്പിക്കുമെന്നാണു നഗരസഭ പറയുന്നത്.ശേഖരിച്ച മണ്ണ് മുഴുവനും തിരികെ എത്തിക്കുകയും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ മുൻ എം.എൽ.എ പി.ജെ. ജോയി, ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഷാജി, കെ.പി.സി.സി ഭാരവാഹികളായ കെ.വി.മുരളി, ഷിയോ പോൾ, ഡിസിസി സെക്രട്ടറി മാത്യു തോമസ്, കൗൺസിലർമാരായ റീത്താപോൾ, ടി.ടി.ദേവസിക്കുട്ടി, റെജി മാത്യു, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജി ജോസഫ്,കെ.ആർ.സുബ്രൻ, എം.എ.സുലോചന, ബിനി ബി. നായർ, ഷെൽസി ജിൻസൺ എന്നിവരാണ് സ്ഥലം സന്ദർശിച്ചു.